എപ്പോഴാണ് ബസ് വരിക. പോകാനുള്ള ബസ് എവിടെയെത്തി ; ചലോ ആപ് ഇനിയെല്ലാം 
പറഞ്ഞുതരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 12:45 AM | 0 min read


തിരുവനന്തപുരം
കനകക്കുന്നിൽനിന്ന് കിഴക്കേക്കോട്ടയ്ക്ക് എപ്പോഴാണ് ബസ് വരിക. പോകാനുള്ള ബസ് എവിടെയെത്തി. ഇതെല്ലാം ഞൊടിയിടയിൽ മൊബൈലിൽ അറിയാം. ബസ് എപ്പോൾ വരും, എവിടെയെത്തി, ബസിൽ കയറിയാൽ എവിടെ ഇറങ്ങണം എന്നിവയെല്ലാം കെഎസ്ആർടിസി ചലോ ആപ് ഇനി പറഞ്ഞുതരും. ഇതേ ആപ്പിലൂടെ യുപിഐ, എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, ചലോ പേ വാലറ്റ് എന്നിവ ഉപയോ​ഗിച്ച് ടിക്കറ്റും ബുക്ക് ചെയ്യാം. ബസുകളിലുള്ള ചലോ ആപ് മെഷീനിലും എടിഎം, ​യുപിഐ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് ചലോ ആപ്. ബസിന്റെ തത്സമയ ലൊക്കേഷൻ കണ്ടെത്താനാണ് നിലവിൽ കഴിയുക. ഭാവിയിൽ സീറ്റ് ലഭ്യതയടക്കം കണ്ടെത്തി ബുക്കിങ് സാധ്യമാക്കാനാകും. തിരുവനന്തപുരത്താണ് ആപ്പിന്റെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരിക്കുന്നത്. ന​ഗരത്തിലെ സിറ്റി സർക്കുലർ ബസ് മുതൽ ന​ഗരിലെത്തുന്ന ദീർഘദൂര സർവീസുകളുടെയും വിവരം ആപ്പിൽ ലഭിക്കും. കനകക്കുന്നിലെ പ്രദർശന വേദിയിലെ കെഎസ്ആർടിസി ഐടി സെല്ലിന്റെയും ബജറ്റ് ടൂറിസത്തിന്റെയും സ്റ്റാളിലാണ് ചലോ ആപ് മുതലുള്ള കെഎസ്ആർടിസിയുടെ ഓൺലൈൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നത്.

കെഎസ്ആർടിസി നോഡൽ ഓഫീസർ സതീഷ് കുമാർ, ഐടി വിഭാ​ഗം ഡെപ്യൂട്ടി മാനേജർ ആര്യ വിജയൻ, രഞ്ജിത് തുടങ്ങിയവരാണ് കെഎസ്ആർടിസി സേവനങ്ങളെ പരിചയപ്പെടുത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home