31 തദ്ദേശവാര്‍ഡില്‍ 
ഉപതെരഞ്ഞെടുപ്പ് നാളെ ; വോട്ടെടുപ്പ്‌ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 12:20 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്തെ 31 തദ്ദേശവാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനിൽ ഉൾപ്പെടെ 102 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 50 പേർ സ്‌ത്രീകളാണ്‌. 192 പോളിങ്‌ ബൂത്ത്‌ സജ്ജമാക്കി. രാവിലെ ആറിന്‌ മോക്ക്പോൾ നടത്തും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ് വോട്ടെടുപ്പ്‌. തിരിച്ചറിയൽ രേഖയായി തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ്‌ ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്കിൽനിന്ന്‌ ആറു മാസംമുമ്പ്‌ ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. ഇടതു കൈയിലെ നടുവിരലിലാണ് മഷിപുരട്ടുക.

ക്രമസമാധാന പാലനത്തിനുള്ള നടപടി സ്വീകരിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണർ എ ഷാജഹാൻ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തും. ബുധൻ രാവിലെ 10നാണ്‌ വോട്ടെണ്ണൽ. ഫലം  www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ജനുവരി പത്തിനകം നൽകണം.



deshabhimani section

Related News

0 comments
Sort by

Home