നഴ്സിങ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു; മാനേജ്മെന്റിനെതിരെ സഹപാഠികളുടെ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 04:14 PM | 0 min read

കാസർകോട് > ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നത്തെ തുടർന്ന് നഴ്സിങ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥിനി പാണത്തൂർ സ്വദേശി ചൈതന്യ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

ഹോസ്റ്റൽ വാർഡൻ ചൈതന്യയെ മാനസികമായി തകർക്കുന്ന രീതിയിൽ നിരവധി തവണ പെരുമാറിയിട്ടുണ്ടെന്നും ഇത് മാനേജ്മെന്റിനെ അറിയിച്ചെങ്കിലും നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്നുമാണ് സഹപാഠികൾ പറയുന്നത്. പെൺകുട്ടി സുഖമില്ലാതിരിക്കുമ്പോൾ ഭക്ഷണം കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. വെള്ളിയാഴ്ച്ച ചൈതന്യ സുഖമില്ലാതെ ആശുപത്രിയിൽ പോയിരുന്നു. തിരികെ വന്നപ്പോൾ വാർഡൻ ശകാരിച്ചു. സുഖമില്ലാതിരുന്ന ഘട്ടത്തിൽ പോലും ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നുവെന്നും ഇത് താങ്ങാനാകാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു.സംഭവത്തിൽ വിദ്യാർഥികൾ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്.



deshabhimani section

Related News

0 comments
Sort by

Home