നുണപ്രചരണം: പി വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി

തിരുവന്തപുരം> വസ്തുകയുമായി യാതൊരു ബന്ധവുമില്ലാത്ത നുണപ്രചരണം നടത്തുന്ന നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീൻ ബാബുവുമായി ബന്ധപ്പെടുത്തി എംഎൽഎ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്.
പൊതുസമൂഹത്തിൽ അപമാനിക്കുവാൻ ശ്രമിച്ചതിന് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങൾക്കെതിരെ രണ്ട് കേസുകൾ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ടെന്നും പി ശശി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകൾ പറഞ്ഞുമാത്രം നിലനിൽക്കേണ്ട ഗതികേടിൽ നിലമ്പൂർ എംഎൽഎ അൻവർ ചെന്നെത്തിയിരിക്കുന്നു എന്നതിൻറെ തെളിവാണ് ഇന്നത്തെ പ്രസ്താവന. കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവുമായി ജീവിതത്തിൽ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല.
ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീൻ ബാബുവുമായി ബന്ധപ്പെടുത്തി എംഎൽഎ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തിൽ അപമാനിക്കുവാൻ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങൾക്കെതിരെ രണ്ട് കേസുകൾ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
Related News

0 comments