കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക്‌ : കുരുക്ക്‌ അഴിക്കാൻ 
സംയുക്ത ഓപ്പറേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 11:38 PM | 0 min read


തിരുവനന്തപുരം
കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക്‌  പരിഹരിക്കാൻ സംയുക്ത ഓപ്പറേഷന്‌ രൂപം നൽകി. എംവിഡി, കെഎസ്‌ആർടിസി, ലോക്കൽ , ട്രാഫിക്‌ പൊലീസ്‌ എന്നിവർ ഉൾപ്പെടുന്നതാണ്‌ ഓപ്പറേഷൻ ടീം. കെഎസ്‌ആർടിസി ബസുകളുടെ പിഴവുകൾ പരിശോധിക്കുന്നത്‌ ഇൻസ്‌പെക്‌ഷൻവിഭാഗം ഉദ്യോഗസ്ഥരും സ്വകാര്യ ബസുകളുടെ പിഴവുകൾ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും  ബൈക്ക്‌, ഓട്ടോ , കാറുകൾ തുടങ്ങിയ മറ്റ്‌ സ്വകാര്യവാഹനങ്ങളുടെ പിഴവുകളും കാൽനട യാത്രക്കാരുടെ പ്രയാസങ്ങളും  ട്രാഫിക്‌ പൊലീസും  ലോക്കൽ പൊലീസും പരിശോധിക്കും.  ട്രാൻസ്‌പോർട്ട്‌ കമീഷണർ  നാഗരാജുവിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലാണ്‌ തീരുമാനം.

  ഗതാഗതക്കുരുക്ക്‌ എങ്ങനെയുണ്ടാകുന്നു എന്നത്‌ സംബന്ധിച്ച്‌ അറിയാൻ ഡ്രോൺ പരിശോധനയും വീഡിയോ ചിത്രീകരണവും മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ  നടന്നു. കിഴക്കേകോട്ടയിൽ രണ്ട്‌ ബസുകൾക്കിടയിൽപ്പെട്ട് കേരള ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് ട്രാൻസ്പോർട്ട് കമീഷണർ  നാ​ഗരാജു നേരെട്ടെത്തി പരിശോധന നടത്തി.

പിഴവ്‌ സ്വകാര്യബസ്‌ ഡ്രൈവർക്കെന്ന്‌ പ്രാഥമിക നിഗമനം

കേരള ബാങ്ക്‌  ഉദ്യോഗസ്ഥൻ ബസുകൾക്കിടയിൽപ്പെട്ട്‌ മരിക്കാനിടയായ സംഭവത്തിൽ നടത്തിയ   പ്രാഥമികപരിശോധനയിൽ പിഴവ്‌  സ്വകാര്യബസ്‌ ഡ്രൈവറുടെ ഭാഗത്താണെന്നാണ്‌ കണ്ടെത്തൽ.  കെഎസ്‌ആർടിസി ബസിനെ ഇടതുവശത്തുകൂടി ഓവർടേക്ക്‌ ചെയ്തപ്പോഴാണ്‌ അപകടമുണ്ടായത്‌.

അപകടത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട്  തിങ്കളാഴ്‌ച   മന്ത്രി കെ ബി ​ഗണേഷ്‌കുമാറിന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ കൈമാറും. കെഎസ്‌ആർടിസി സിഎംഡിയുടെയും ട്രാൻസ്‌പോർട്ട്‌ കമീഷണറുടെയും റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന്‌ ഗതാഗതമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home