ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും അടിച്ചു പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 10:02 PM | 0 min read

മലപ്പുറം > മലപ്പുറത്ത് ഭാര്യയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയും അടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഉത്തങ്ങാനകത്ത് അഫ്നാസ് ആണ് പിടിയിലായത്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊന്നാനി സബ് ഇൻസ്പെക്ടർമാരായ അരുൺ ആർ യു, വിനോദ്. ടി, രാജേഷ് കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു വി എൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ  തവനൂർ സെൻട്രലിലേക്ക് റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home