യുവാക്കളുടെ സംരംഭക ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം > യുവാക്കളുടെ സംരംഭക ആശയങ്ങൾക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുന്നതിനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 'മവാസോ' എന്ന പേരിൽ 2025ലാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക. യുവജനങ്ങൾക്കായി പിച്ചിങ് കോമ്പറ്റിഷൻ, നിരവധി വർക്ക് ഷോപ്പുകൾ, എക്സിബിഷനുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് അവാർഡുകൾ, മെന്റർഷിപ്പ് പ്രോഗ്രാം, മികച്ച സംരംഭക ആശയത്തിന് ആകർഷകമായ സമ്മാനങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.
0 comments