മലയോരഹൈവേ കേരളത്തിന്റെ പ്രതീക്ഷയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 07:40 PM | 0 min read

തൃശൂർ > കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോരഹൈവെ കേരളത്തിന്റെ പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയോര ഹൈവെയുടെ ജില്ലയിലെ മൂന്നാം റീച്ചിന്റെയും ചാത്തൻമാസ്റ്റർ റോഡിന്റെ രണ്ടാം റീച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റത്തൂർ, കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെള്ളിക്കുളങ്ങര മുതൽ കോർമല, രണ്ടുകൈ, ചായ്പൻകുഴി, വെറ്റിലപ്പാറ 13 ജംഗ്ഷൻ വഴി വെറ്റിലപ്പാറ വരെ 18.35 കി.മി. നീളത്തിൽ 12 മീറ്റർ വീതിയിലുമാണ് നിർമാണം നടത്തുക. ഇതിനായി 124.69 കോടിരൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പധതിക്ക് 2016-17 -ൽ ഭരണാനുമതിലഭിച്ചിരുന്നു.

കേരള റോഡ് ഫണ്ട് ബോർഡിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. കാസർകോട് മുതൽ തിരുവനന്തപുരം വരെ 1251 കി.മി ദൂരത്തിൽ 13 ജില്ലകളിലൂടെ മലയോരഹൈവെ കടന്നുപോകും. ഇതിൽ, തൃശൂർ ജില്ലയിലെ മൂന്നാം റീച്ചിലാണ് കേരളത്തിൽ ആദ്യമായി മലയോരഹൈവേക്കായി നിർമിതികൾക്ക് പണം നൽകി ഭൂമി ഏറ്റെടുക്കുന്നത്.

കൊടകര, കോടശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 9.150 കി.മീ. നീളം വരുന്ന പുത്തുക്കാവ് - കനകമല - മേച്ചിറ (ചാത്തൻമാസ്റ്റർ റോഡ്) പൊതുമരമാമത്ത് റോഡിന് 8.98 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.



 



deshabhimani section

Related News

View More
0 comments
Sort by

Home