ഐഎഫ്എഫ്കെ മീഡിയ സെൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം > ഇരുപത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തും. ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് മീഡിയ സെൽ പരിചയപ്പെടുത്തും. കെഎസ് എഫ് ഡിസി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് ചെയർമാൻ മധുപാൽ, ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ ജി സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം രവി മേനോൻ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി നായർ എന്നിവർ ആശംസകൾ അർപ്പിക്കും. ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി നന്ദി പ്രകാശിപ്പിക്കും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്ര മേളയെക്കുറിച്ചുള്ള വാർത്തകളും ഫോട്ടോകളും വീഡിയോകളും അറിയിപ്പുകളും തത്സമയം മീഡിയ സെല്ലിലൂടെ മാധ്യമ പ്രവർത്തകർക്ക് കൈമാറും. മീഡിയ സെൽ പ്രവർത്തനത്തിനായി 21 പേരടങ്ങുന്ന സംഘത്തിന്റെ സേവനവും ലഭ്യമാണ്.
Related News

0 comments