ഐടിഐകളിലെ സമയപുന:ക്രമീകരികരണം: റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം > വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐടിഐകളിലെ ഷിഫ്റ്റ് സമയം പുന:ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ട്രെയിനിംഗ് ഡയറക്ടറെ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി. ട്രെയിനിംഗ് ഡയറക്ടർ നേരത്തെ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ ഐടിഐകളിലെ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്‌ചയും അവധി അനുവദിച്ചുകൊണ്ടും ശനിയാഴ്‌ച അവധി നിശ്ചയിക്കുന്നതിലൂടെ നഷ്ടപ്പെടുന്ന പഠനസമയം ഒഴിവാക്കുന്നതിന് ഷിഫ്റ്റുകളുടെ സമയക്രമം പുനർനിശ്ചയിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലെ ഐടിഐകളുടെ രണ്ടാം ഷിഫ്റ്റ് സമയം പുനർനിർണ്ണയിച്ചുകൊണ്ട് ഭേദഗതി ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
ഷിഫ്റ്റ് പുനർ നിർണ്ണയം സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷിഫ്റ്റ് സമയക്രമം സംബന്ധിച്ച് ഒന്നുകൂടി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ റിപ്പോർട്ടിൻമേൽ തീരുമാനം ഉണ്ടാകുന്നതുവരെ ഐടിഐ.കളുടെ ഷിഫ്റ്റ് സമയം മുമ്പത്തേതുപോലെ തന്നെ ലെ (ഒന്നാം ഷിഫ്റ്റ് 7.50 am to 3 pm, രണ്ടാം ഷിഫ്റ്റ് 10 am to 5.10 pm) നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.









0 comments