യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം> യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു സ്വീകരണം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർ മെമ്പർഷിപ്പ് കൈമാറി.
ചില സത്യങ്ങൾ വിളിച്ചു പറഞ്ഞതിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ആളാണ് താനെന്നും കോൺഗ്രസ് തിരുത്താൻ തയ്യാറായില്ലെന്നും ഷാനിബ് പറഞ്ഞു. അധികാരത്തിനുവേണ്ടി ഏത് വർഗീയതയെയും കൂട്ടു പിടിക്കാൻ കോൺഗ്രസ് തയ്യാറായിരിക്കുന്നു. എസ്ഡിപിഐയുമായും ഒരു മറയുമില്ലാതെ ചേർന്ന് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതാണ് ന്യായ അന്യായങ്ങളുടെ തീർപ്പ് എന്നാണ് കോൺഗ്രസ് കരുതുന്നത്. പാർട്ടിയെ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ് എന്നിവയിൽ കൊണ്ട് കെട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവാണ്. അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതിന് ശേഷമാണ് ഷാനിബ് കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് വേണ്ടി പ്രചാരണത്തില്‍ സജീവമായി. പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് പിന്നീട് പിന്മാറുകയും സരിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.









0 comments