ബസുകള്‍ക്കിടയില്‍ കുടുങ്ങി കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം > കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു. കൊല്ലം സ്വദേശിയും കേരള ബാങ്ക് ജീവനക്കാരനുമായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സ്വകാര്യ ബസിനും കെഎസ്ആർടിസി ബസിനുമിടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉല്ലാസിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ് ജീവനക്കാരെ രണ്ടു പേരെയും ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.









0 comments