കേരളമെന്താ ഇന്ത്യയിലല്ലേ ; പ്രതിഷേധക്കോട്ട പണിത് നാട്

ഉള്ളുപൊട്ടിയ ചൂരൽമലയും
മുണ്ടക്കൈയും കേരളത്തിന്റെ
തോരാക്കണ്ണീരാണ്. ആ നാടിന്റെ
മുറിവിന് മണ്ണടിഞ്ഞുപോയ നൂറുകണക്കിന് പ്രാണന്റെ ആഴമുണ്ട്. ആ നോവുണക്കാൻ നാടൊന്നിച്ചിട്ടും സഹായിക്കേണ്ട കേന്ദ്രം കണ്ടഭാവം നടിക്കുന്നില്ല. മറിച്ച് കണ്ണീരൊപ്പാനെന്ന പേരിൽ വന്നിറങ്ങി കള്ളക്കണ്ണീരൊലിപ്പിച്ച് ഫോട്ടോഷൂട്ടിനു വേണ്ട ചെലവ് പോലും ദുരന്തബാധിതർക്കുമേൽ കെട്ടിയേൽപ്പിക്കുകയാണ്. രക്ഷാദൗത്യത്തിനെത്തിയ വ്യോമസേനാ വിമാനങ്ങളുടെ വാടകയടക്കം കേരളത്തിൽനിന്ന് പിടിച്ചു പറിക്കുന്നു. കേരളം മറ്റേതോ ദുനിയാവിലാണെന്ന മട്ടിലാണ് അക്കൂട്ടരുടെ പെരുമാറ്റം. അവർക്കെതിരെയാണ് ഒരു മനസ്സായി നാട്
പ്രതിഷേധക്കോട്ട പണിതത്
ധനസഹായം
നൽകേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം : എം വി ഗോവിന്ദൻ
വയനാട് മുണ്ടക്കൈയിലെ പുനരധിവാസത്തിന് പണം നൽകണമെന്ന് യാചിക്കുകയല്ല, ഭരണഘടനാപരമായ ബാധ്യത കേന്ദ്രം നിർവഹിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രാജ്യംകണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. രണ്ടോ മൂന്നോ വാർഡ് മാത്രമാണ് ഒലിച്ചുപോയതെന്നു പറഞ്ഞ് ദുരന്തബാധിതരെയും കേരളത്തെയും അപഹസിക്കുകയാണ് ബിജെപി നേതാക്കൾ. മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്‌ക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംപിമാരുടെ സംയുക്ത യോഗം വിളിച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് എൽഡിഎഫ്, യുഡിഎഫ് എംപിമാർ യോജിച്ച് നിവേദനം നൽകിയത്. ഇത് സ്വാഗതാർഹമാണ്. കേരളത്തിന്റെ പൊതുവികാരമെന്ന നിലയിൽ ഇനിയും യോജിച്ചു മുന്നോട്ടുപോകാനാകണം. എന്നാൽ, ബിജെപിയുടെ മൂന്ന് എംപിമാർ വിട്ടുനിന്നു. കേന്ദ്രം സഹായം നൽകിയാലും ഇല്ലെങ്കിലും വയനാട്ടിൽ ലക്ഷ്യമിട്ട പുനരധിവാസ പദ്ധതി കേരളം നടപ്പാക്കുകതന്നെ ചെയ്യുമെന്നും
അദ്ദേഹം പറഞ്ഞു.
വിവേചനത്തിനെതിരെ
പോരാട്ടം തുടരും : ടി പി രാമകൃഷ്ണൻ
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തതുൾപ്പെടെയുള്ള വിവേചനങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സംസ്ഥാനങ്ങളോടുള്ള കേന്ദ്രവിവേചനം രാജ്യത്ത് സജീവമാണ്. നികുതി വിഹിതത്തിൽനിന്ന് അർഹതപ്പെട്ടത് സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല. പ്രളയകാലത്തും ഇതേ നയമായിരുന്നു കേന്ദ്രത്തിന്. ദുരന്തബാധിതമായ മറ്റ് സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായം നൽകിയപ്പോൾ കേരളത്തോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. ഇത്തരം നയങ്ങൾ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്നതിന് പശ്ചാത്തലമൊരുക്കും – ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.
കേന്ദ്ര അവഗണനയ്ക്കെതിരെ
ഒന്നിക്കണം: എ വിജയരാഘവൻ
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാതെ കേന്ദ്രം കേരള ജനതയെ വർഗീയമായി വിഭജിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽഡിഎഫ് നേതൃത്വത്തിൽ നടത്തിയ പാലക്കാട് ഹെഡ്‌പോസ്‌റ്റ് ഓഫീസ് ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ദുരന്തസ്ഥലം കാണാൻ വന്ന വിമാനച്ചെലവ് ഉൾപ്പെടെ കേരളം വഹിക്കേണ്ടിവന്നു. വയനാട്ടിലുണ്ടായത് ഭയാനകമായ പ്രകൃതി ദുരന്തമാണ്.അതിന് കേന്ദ്രംസഹായിക്കുമെ ന്ന് കരുതി. എന്നാൽ, അവർ കേരളജനതയെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം അവഗണന എല്ലാവരും ഒരുമിച്ചുനിന്ന് തോൽപ്പിക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു.
Related News

0 comments