രക്തദാനത്തില്‍ മുന്നില്‍ എസ്എഫ്ഐ

മലപ്പുറം > പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ കൂടുതൽ തവണ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള അവാർഡ് വീണ്ടും എസ്എഫ്ഐക്ക്. പെരിന്തൽമണ്ണ ഗവ. ആശുപത്രി ബ്ലഡ് ബാങ്കിലെ ചടങ്ങിൽ ജില്ലാ സെക്രട്ടറി എൻ ആദിൽ, ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ഷിഹാബ് എന്നിവർ ബ്ലഡ് ബാങ്ക് മാനേജർ കെ രാമചന്ദ്രനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ഡോ. അനസ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ഗോകുൽ എന്നിവർ സംസാരിച്ചു.









0 comments