മാതൃഭൂമിയുടെ വ്യാജ വാർത്ത: നിയമ നടപടിയുമായി വിദ്യാർത്ഥി

എടത്വ > വ്യാജ വാർത്ത നൽകിയ മാതൃഭൂമി ഓൺലൈനെതിരെ അപവാദപ്രചരണത്തിന് കേസ് കൊടുത്ത് വിദ്യാർഥി. സെന്റ് അലോഷ്യസ് കോളേജ് വിദ്യാർഥി ശ്രീജിത്ത് സുഭാഷാണ് കോടതിയെ സമീപിച്ചത്. അച്ചടക്കലംഘനം നടത്തിയ എസ്എഫ്ഐ നേതാവിന് പരീക്ഷ എഴുതാൻ വിസി അനുമതി നൽകിയെന്നായിരുന്നു മാതൃഭൂമിയുടെ വ്യാജ വാർത്ത. മതിയായ ഹാജർ ഇല്ലാത്തതിനാലാണ് ശ്രീജിത്തിനെ പരീക്ഷയെഴുതാൻ കോളേജ് അധികൃതർ അനുവദിക്കാതിരുന്നത്. തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരീക്ഷയെഴുതാൻ എംജി സർവകലാശാല അനുമതി നൽകുകയായിരുന്നു.
സിബിസിഎസ് ബിഎസ്‌സി ഗണിതശാസ്ത്ര (മോഡൽ 1) വിദ്യാർഥിയായ ശ്രീജിത്തിനെ കോളേജ് പുറത്താക്കിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് ഇടക്കാലവിധി നേടുകയായിരുന്നു. ഇതേത്തുടർന്ന് അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾ യഥാക്രമം എടത്വ സെന്റ് അലോഷ്യസ് കോളേജിലും തിരുവല്ല മാർതോമ കോളേജിലും എഴുതിയിരുന്നു.
എന്നാൽ മാതൃഭൂമി വസ്തുതകളെ വളച്ചൊടിക്കുകയായിരുന്നു.
Related News

0 comments