വിശ്വഹിന്ദു പരിഷത്തിന്റെ ബാലാശ്രമത്തിൽ പതിനാലുകാരന്‌ പീഡനം ; വാർഡന്‌ തടവും പിഴയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 12:23 AM | 0 min read


കൊച്ചി
വിശ്വഹിന്ദു പരിഷത്തിന്റെ സേവാ വിഭാഗമായ സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റിയുടെ കീഴിലെ  ബാലാശ്രമത്തിൽ  പതിനാലുകാരനെ പീഡിപ്പിച്ച  വാർഡന്‌ 20 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ. തൃപ്പൂണിത്തുറ പൂർണത്രയീശ ബാലാശ്രമത്തിലെ  വാർഡൻ പത്തനംതിട്ട നിലയ്‌ക്കൽ പനക്കൽ വീട്ടിൽ പി ടി രതീഷിനെ (34)യാണ്‌ എറണാകുളം പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്‌ജി കെ എൻ പ്രഭാകരൻ ശിക്ഷിച്ചത്‌. 

2020 ഫെ ബ്രുവരിയിൽ വിവിധ ദിവസങ്ങളിൽ അശ്ലീല വീഡിയോകൾ കാണിച്ചായിരുന്നു പീഡനം. ചൈ ൽഡ് വെൽഫെയർ കമ്മിറ്റി പരിശോധനയ്‌ക്കെത്തിയപ്പോഴാണ് കുട്ടി  വിവരം പറഞ്ഞത്‌.  ഹിൽപാലസ് പൊലീസാണ്‌ കേസെടുത്തത്‌. സംഭവശേഷം കുട്ടിയെ മറ്റൊരു ആശ്രമത്തിലേക്ക് മാറ്റിയിരുന്നു.  

വിവിധ വകുപ്പുകളിലായി 50 വർഷവും ഒമ്പതുമാസവുമാണ്‌ ശിക്ഷയെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹിൽപാലസ് ഇൻസ്‌പെക്‌ടർ കെ ബി പ്രവീണാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home