Deshabhimani

വീട്ടുവരാന്തയിൽ സൂക്ഷിച്ച 130കിലോ ചന്ദനമുട്ടികൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 08:24 PM | 0 min read

കാഞ്ഞങ്ങാട് > കാസർകോട് ഫോറെസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 130കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു . മൂന്നാം മൈൽ പൂതങ്ങാനം പ്രസാദിന്റെ വീട്ടിൽ നിന്നും 5 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 130 കിലോ ചന്ദന മുട്ടികളാണ് പിടിച്ചെടുത്തത്. ചന്ദന മുട്ടി കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും പിടിച്ചെടുത്തു.  

കൂട്ടാളിയായ മൂന്നാം മൈലിലെ ഷിബു രാജിനെ  മൂന്നാം മൈലിലെ നിന്നും  പിടികൂടി ഫോറെസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ വി രതീശൻ , കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ രാഹുൽ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ, എം ചന്ദ്രൻ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ടി എം സിനി, ധനജ്ഞയൻ, എം എൻ  സുജിത്, ഡ്രൈവർമരായ  പ്രദീപ്, റെനീഷ്, വിജേഷ് കുമാർ എന്നിവർ ഓപ്പറേഷൻ സംഘത്തിൽ ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു



deshabhimani section

Related News

0 comments
Sort by

Home