ഇന്‍വെസ്റ്റ് കേരള ആ​ഗോള നിക്ഷേപക സമ്മേളനം ; ലക്ഷ്യം നിരവധി പദ്ധതികള്‍ : മന്ത്രി പി രാജീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 02:25 AM | 0 min read


കൊച്ചി
കൊച്ചിയിൽ ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന "ഇൻവെസ്റ്റ് കേരള' ആ​ഗോള നിക്ഷേപക സമ്മേളനം നിരവധി പദ്ധതികളാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയാണ്‌. 100 കോടിമുതൽ 500 കോടി രൂപവരെ നിക്ഷേപം നടത്തുന്ന സംരംഭകർക്കായി കെഎസ്ഐഡിസി സംഘടിപ്പിച്ച ഇൻവെസ്റ്റർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മൂന്നു വർഷംകൊണ്ട് 44,000 കോടിയുടെ നിക്ഷേപമാണുണ്ടായത്. ഇതിൽ 21,229 കോടി സംരംഭ വർഷം പരിപാടിയിലൂടെ വന്നതാണ്. 3,43,083 സംരംഭങ്ങളാണ് ഇതിലൂടെയുണ്ടായത്. ഇതിൽ 31 ശതമാനം വനിതാ സംരംഭകരാണ്. 7,03,420 തൊഴിലവസരങ്ങളുണ്ടായി. വലിയ നിക്ഷേപമുള്ള കമ്പനികളുടെ എണ്ണത്തിലും പ്രവർത്തനത്തിലും സമാന പുരോഗതി കൈവരിച്ചു. നിരവധി വിദേശകമ്പനികളും നിക്ഷേപത്തിനു തയ്യാറായി വരുന്നുണ്ട്. വ്യവസായ പാർക്കും തൊഴിലാളികൾക്ക്‌ താമസസൗകര്യം ഒരുക്കുന്നതും പരി​ഗണനയിലാണ്‌. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി, നിക്ഷേപസാധ്യതയുള്ള പുതിയ മേഖലകളെക്കുറിച്ചുള്ള ചർച്ച ഉയർന്നുവരണം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേന്ദ്ര റാങ്കിങ്ങിൽ കേരളം നേടിയ ഒന്നാംസ്ഥാനം നിലനിർത്താനുള്ള കൂട്ടായ പരിശ്രമംവേണം. സംരംഭകർ കേരളത്തിലെ വ്യവസായ മേഖലയുടെ അംബാസഡർമാരായെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home