സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ്‌ ഇൻസ്‌പെക്ടർക്ക് ഭീഷണി: യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 08:38 PM | 0 min read

കൽപ്പറ്റ > സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ്‌ ഇൻസ്‌പെക്ടർക്ക് നേരെ വധഭീഷണി മുഴക്കിയ യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെതിരെ കേസ്‌. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിനെതിരെയാണ്‌ കൽപ്പറ്റ പൊലീസ്‌ കേസ്‌ എടുത്തത്‌. കൽപ്പറ്റ സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ കെ ജെ വിനോയിയെ ആണ്‌  ഭീഷണിപ്പെടുത്തിയത്‌.

കഴിഞ്ഞ ദിവസം വയനാട്‌ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ പൊലീസിനെയും ഭിന്നശേഷി ജീവനക്കാരെയും ആക്രമിച്ചതിനെ തുടർന്നുള്ള ലാത്തിച്ചാർജിൽ ജഷീറിന്‌ പരിക്കേറ്റിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു  ഭീഷണി. ‘ഇൻസ്‌പെക്ടർ  വിനോയിയെ വെറുതെ വിടില്ലെന്ന്‌’  അദ്ദേഹത്തിന്റെ യൂണിഫോമിലുള്ള ചിത്രം സഹിതം ഫേസ്‌ബുക്കിലും ഇൻസ്‌റ്റാ ഗ്രാമിലും പോസ്‌റ്റിട്ടു.   ‘ദൈവം ആയുസ്സ് തന്നിട്ടുണ്ടേൽ മോനേ വിനോയ് കെ.ജെ. തന്നെ വിടത്തില്ല’ എന്നായിരുന്നു പോസ്റ്റ്.  ഭീഷണി പോസ്‌റ്റ്‌ നിരവധിപേർ ഷെയർചയ്യുകയും കമന്റിടുകയും ചെയ്തു. ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഇൻസ്‌പെക്ടർ നൽകിയ പരാതിയിലാണ്‌ കൽപ്പറ്റ സ്‌റ്റേഷനിൽ കേസ്‌ രജിസ്റ്റർ ചെയ്‌തത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home