‌‘പ്രസെൻസ് ഓഫ് ആബ്‌സെൻസ് ഇൻ മാൻ - ദി എലിഫന്റ് ഇൻ ദി റൂം’ കലാപ്രദർശനം കൊച്ചിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 09:23 PM | 0 min read

കൊച്ചി > പ്രശസ്ത കലാപ്രവർത്തകരായ അനുരാധ നാലപ്പാട്ടും അനൂപ് കമ്മത്തും ക്യുറേറ്റ് ചെയ്യുന്ന വേറിട്ട കലാപ്രദർശനമായ 'പ്രസെൻസ്  ഓഫ് ആബ്‌സെൻസ് ഇൻ മാൻ - ദി എലിഫന്റ് ഇൻ ദി റൂം' ദർബാർ ഹാൾ ആർട് ഗാലറിയിൽ ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. പ്രദർശനം ഡിസംബർ 10 വരെ തുടരും. പ്രദർശനത്തിൽ നിന്നു സ്വരൂപിക്കുന്ന തുകയുടെ ഒരു ഭാഗം മൃഗക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയ്ക്കു നൽകുമെന്ന് ക്യൂറേറ്റർമാർ പറഞ്ഞു.



ശ്രദ്ധേയരായ കലാപ്രവർത്തകരുടെയും എഴുത്തുകാരുടെയും സൃഷ്ടികൾക്കൊപ്പം ഓട്ടിസ്റ്റിക്കും കാഴ്ച പരിമിതിയുള്ളവരുമായ നിർധനരുടെ സൃഷ്ടികളും പ്രദർശനത്തിലുണ്ടാകും. തങ്ങളിൽത്തന്നെയുള്ള അഭാവങ്ങളെ തടഞ്ഞു നിർത്താനും മനഃസാന്നിധ്യത്തെ ബോധപൂർവം തിരഞ്ഞെടുക്കാനുമുള്ള ആഹ്വാനമാണ് പ്രദർശനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ക്യൂറേറ്റർമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home