പാര്‍ടിക്ക് യോജിക്കാത്ത നിലപാട് സ്വീകരിച്ചാല്‍ പാര്‍ടി വച്ചുപൊറുപ്പിക്കില്ല: എം വി ഗോവിന്ദന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 11:49 AM | 0 min read

തിരുവനന്തപുരം> തെറ്റായ ഒരു പ്രവണതയേയും പാര്‍ടി വച്ചുപൊറുപ്പിക്കില്ലെന്നും അതിനെ പാര്‍ട്ടി വിരുദ്ധമെന്ന പ്രചാരവേലയാണ് മാധ്യമം നടത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ഇടതുപക്ഷ വിരുദ്ധ ആശയം പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്. പാര്‍ടിക്ക് യോജിക്കാത്ത നിലപാട് സ്വീകരിച്ചാല്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല. ഇത് ഒറ്റപ്പെട്ട വിഷയമണ്. 38,000 ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു.അപ്പോള്‍ ഇത് ഒറ്റപ്പെട്ടതല്ലെ. ഉണ്ടാകുന്ന പ്രശ്‌നത്തെ പാര്‍ട്ടി കത്യമായി പരിഹരിച്ചുപോകുന്ന നലയാണുള്ളത്.

 ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്നവരെ കോണ്‍ഗ്രസ് സംരക്ഷിച്ച പോലെ സിപിഐ എം ചെയ്യില്ല. ഒരു വിട്ടുവീഴ്ചയുമില്ല. കൃത്യമായി  നടപടി എടുത്ത് മുന്നോട്ടുപോകും. കൊഴിഞ്ഞാമ്പാറയില്‍ ഒരു സമാന്തര കണ്‍വെന്‍ഷനുമില്ല, അത് മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഭാഷയാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
 



deshabhimani section

Related News

View More
0 comments
Sort by

Home