കൊച്ചി കപ്പൽശാലയ്ക്ക് 
1207 കോടിയുടെ കരാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 03:18 AM | 0 min read

കൊച്ചി > പ്രതിരോധമന്ത്രാലയത്തിൽനിന്ന്‌ കൊച്ചി കപ്പൽശാലയ്‌ക്ക്‌ 1207.5 കോടിയുടെ കരാർ. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കാണ് (റീഫിറ്റ് ആൻഡ് ഡ്രൈ ഡോക്കിങ്–-എസ്ആർഡിഡി) കരാർ. നിശ്ചിത ഇടവേളകളിൽ നടത്തുന്ന അറ്റകുറ്റപ്പണിയാണിത്. 

അമ്പതോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം ഈ പദ്ധതിയിലുണ്ടാകും. 3500-ലധികം തൊഴിലവസരവും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ നാവികസേനയുടെ യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും കപ്പൽശാല നേടിയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home