സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസറായി പി ബിജോയ് ചുമതലയേറ്റു

ശബരിമല > സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസറായി പി ബിജോയ് ചുമതലയേറ്റു. സ്‌പെഷ്യൽ ഓഫീസറായിരുന്ന കെ ഇ ബൈജുവിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പുതിയ ക്രമീകരണം. മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങൾ വലിയ വിജയമാണെന്ന് ചുമതലയേറ്റശേഷം പി ബിജോയ് പറഞ്ഞു.
തിരുവനന്തപുരം പൊലീസ് ട്രയിനിങ് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്‌ഠിക്കുകയായിരുന്നു ബിജോയ്. ഡിസംബർ 13 വരെയാണ് സ്‌പെഷ്യൽ ഓഫീസറുടെ ചുമതല. പെരുമ്പാവൂർ എഎസ്‌പി ശക്തി സിംഗ് ആര്യ ജോയിന്റ് സ്‌പെഷ്യൽ ഓഫീസറായും ചുമതലയേറ്റു.
Related News

0 comments