സിബിഐ അന്വേഷണത്തിൽ തൃപ്‌തിയില്ല: 
ബാലഭാസ്‌കറിന്റെ അച്ഛൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 10:56 PM | 0 min read


തിരുവനന്തപുരം
വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച്‌ അച്ഛൻ സി കെ ഉണ്ണി. ബാലഭാസ്‌കറിനെ സ്വർണക്കടത്ത്‌ സംഘം കൊന്നതാണെന്ന കാര്യത്തിൽ സംശയമില്ല. വിഷ്‌ണു, തമ്പി തുടങ്ങിയവരാണ്‌ ഇതിനു പിന്നിൽ.

പറഞ്ഞകാര്യങ്ങളിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എവിടെയും തൊടാത്ത റിപ്പോർട്ടാണ്‌ സിബിഐ നൽകിയത്‌. കള്ളക്കടത്ത്‌ സംഘത്തിന്റെ സമ്മർദത്തിന്‌ സിബിഐ വഴങ്ങിയെന്നുവേണം കരുതാൻ. ഡ്രൈവർ അർജുൻ നേരത്തെ തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌. എടിഎം കവർച്ച, ഭവനഭേദനം ഒക്കെ അവന്റെ പേരിലുണ്ടായിരുന്നു. ബാലഭാസ്‌കർ മരിച്ച ശേഷമാണ്‌ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത്‌–- ഉണ്ണി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home