എസ്ഡിപിഐ വേദിയിൽ ലീഗ് മണ്ഡലം പ്രസിഡൻ്റ്: പ്രതിഷേധവുമായി അണികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 09:08 PM | 0 min read

വടകര
എസ്ഡിപിഐയുടെ  പരിപാടിയിൽ മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ്‌ വേദി പങ്കിട്ടതിൽ പ്രതിഷേധവുമായി അണികൾ. എസ്ഡിപിഐ വടകര നിയോജക മണ്ഡലം വഖഫ് - മദ്രസ സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാറിൽ  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും  വടകര മണ്ഡലം പ്രസിഡന്റുമായ എം സി വടകര പങ്കെടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

ഇത്തരം വിഷയങ്ങളിൽ  പരസ്‌പരം തർക്കിക്കുന്നതിന് പകരം ഒന്നിച്ചു നിൽക്കാനും ഒന്നിച്ചിരിക്കാനും സമയം കണ്ടെത്തണമെന്നായിരുന്നു എം സി വടകരയുടെ  ആഹ്വാനം.  പരിപാടി കഴിഞ്ഞതോടെ മുസ്ലിംലീഗ് വാട്സ്ആപ് ഗ്രൂപ്പിൽ ഇത്‌ ചർച്ചയായി. മുസ്ലിംലീഗും എസ്ഡിപിഐയും തമ്മിൽ അന്തർധാര സജീവമാണ്. 

നിലപാടിൽ മാറ്റം വരുത്തിയിട്ടുമതി അവരുമായി ഒന്നിച്ചിരിക്കൽ. വേദി പങ്കിട്ടത് മുസ്ലിംലീഗ് പ്രവർത്തകർക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല തുടങ്ങിയ  പ്രതികരണങ്ങളാണ് ലീഗ്‌ അണികൾ സമൂഹമാധ്യമങ്ങളിലൂടെ  ഉയർത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home