പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം, പൊരുതുന്ന ജനതയ്ക്ക് അഭിവാദ്യങ്ങൾ: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 01:42 PM | 0 min read

തിരുവനന്തപുരം > മാനവികതയെന്ന മഹത്തായ ആശയം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ അനുഗ്രഹാശിസ്സുകളോടെ ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം  പലസ്തീനിൽ നടത്തുന്ന ആക്രമണവും അധിനിവേശവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ 29, പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലേതാണ്‌ ഈ വാക്കുകൾ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നിനാണ് വർത്തമാനകാലം സാക്ഷ്യം വഹിക്കുന്നതെന്നും പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം എഴുതി.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

ഇന്ന് പലസ്തീൻ ഐക്യദാർഢ്യ ദിനം. മാനവികതയെന്ന മഹത്തായ ആശയം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ അനുഗ്രഹാശിസ്സുകളോടെ ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം  പലസ്തീനിൽ നടത്തുന്ന ആക്രമണവും അധിനിവേശവും. അവിടെ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ നിരാലംബരായ പലസ്തീൻ ജനത കൂട്ടക്കുരുതിയ്ക്ക് ഇരയാവുകയാണ്. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നിനാണ് വർത്തമാനകാലം സാക്ഷ്യം വഹിക്കുന്നത്. ഇതിനു തടയിടേണ്ട ഉത്തരവാദിത്തം നാം ഏറ്റെടുത്തേ തീരൂ.  അതിനായി ലോകരാഷ്ട്രങ്ങൾക്കു മേൽ സമ്മർദ്ദം ചെലുത്താൻ മനുഷ്യസ്നേഹികളുടെ ഐക്യം അനിവാര്യമാണ്. പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം. നീതിയ്ക്കും മാനവികതയ്ക്കും വേണ്ടി കൈകോർക്കുമെന്നു പ്രതിജ്ഞ ചെയ്യാം. പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ!
 



deshabhimani section

Related News

0 comments
Sort by

Home