നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്
ചിറ്റൂർ ആലാംകടവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് അതി വേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. മൈസൂർ ഹൊസൂർ സ്വദേശി പാർവതി (40) യാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സാവിത്രി (55), ഭർത്താവ് കൃഷ്ണൻ (65), മകൻ വിനോദ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാവിത്രിയുടെ ചേച്ചിയുടെ മകളാണ് പാർവതി. വാഹനത്തിന്റെ ഡ്രൈവർ പട്ടാമ്പി കപ്പൂർ കുമരനല്ലൂർ, മാടിപുരത്ത് അജിത്തി(32) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളി പുലർച്ചെ 2.30 നാണ് അപകടം. തമിഴ്നാട്ടിൽ നിന്നും കോഴി കയറ്റി അതിവേഗത്തിൽ എത്തിയ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വഴിയോര തുണിക്കടയും തകർത്തു. കൃഷ്ണൻ, സാവിത്രി എന്നിവർ തലയ്ക്ക് പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Related News

0 comments