ചന്ദനത്തോപ്പ് ഗവൺമെന്റ് ബിടിസിയിൽ സുഗന്ധം പടർത്തി ക്രിസ്‌മസ് കേക്ക്‌ ഫ്രൂട്ട് മിക്സിങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 09:22 AM | 0 min read

പെരിനാട് > ചന്ദനത്തോപ്പ് ഗവൺമെന്റ് ബിടിസിയിൽ കറുവപ്പട്ടയുടേയും, കേക്കിന്റെയും ഗന്ധം പടർന്നു. ബിടിസിയിലെ ക്രിസ്‌മസ്‌ ആഘോഷങ്ങളെ വരവേറ്റ്‌ കൊണ്ടുള്ള ഫ്രൂട്ട്‌ മിക്‌സിങ്‌ പരിപാടിയിലായിരുന്നു അത്‌. ക്രിസ്‌മസ്‌ കേക്കുന്നതിന്‌ വേണ്ടിയായിരുന്നു ഫ്രൂട്ട് മിക്സിങ് സെറിമണി.

ചന്ദനത്തോപ്പ് ഗവൺമെന്റ് ബിടിസിയിൽ ഫ്രൂട്ട് മിക്സിങ് സെറിമണി പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിജയലക്ഷ്മി അധ്യക്ഷയായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി ജെസി.ജെ,  ഐ എം സി ചെയർമാൻ ശ്രീ. ഹരികൃഷ്ണൻ ആർ നായർ, സീനിയർ സൂപ്രണ്ട് ശ്രീ. സുനിൽകുമാർ കെ വി, നോഡൽ ഐ ടി ഐ പ്രിൻസിപ്പാൾ ശ്രീമതി. അനില  എം കെ, ശ്രീ. ഷാജഹാൻ, പിടിഎ പ്രസിഡന്റ് ശ്രീ. ബിജു സാമുവേൽ, ശ്രീ. സുനിൽകുമാർ, ശ്രീമതി. ഷിംന, ശ്രീ. സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home