കുട്ടമ്പുഴയിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി; മൂന്നു മണിക്കൂറിനുള്ളിൽ തിരിച്ചെത്തിക്കും

കോതമംഗലം > കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ 3 സ്ത്രീകളെയും കണ്ടെത്തി. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തും. 3 പേരുടേയും ആരോഗ്യാവസ്ഥ പ്രശ്നമല്ലെന്ന് ഡിഎഫ്ഒ പറഞ്ഞു. പശുക്കളെ തേടി പോയ മാളേക്കുടി മായ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരാണ് കഴിഞ്ഞ ദിവസം കാട്ടിൽ അകപ്പെട്ടത്.
0 comments