ആർത്തവ ദിനങ്ങളിൽ ഇനി വിശ്രമിക്കാം; ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 05:21 PM | 0 min read

തിരുവനന്തപുരം > ഐടിഐകളിലെ വനിതാ ട്രെനികൾക്ക് മാസത്തിൽ രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി.  ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ ശനിയാഴ്ചകളിലും ഐടിഐകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ചകളിൽ അവധിയായതിനാൽ പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെയാണ്. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായും മറ്റു പ്രവർത്തനങ്ങൾക്കായും ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താമെന്നും മന്ത്രി വ്യക്തമാക്കി.


 



deshabhimani section

Related News

View More
0 comments
Sort by

Home