കാട്ടുപന്നിക്ക് വച്ച കെണിയിൽപ്പെട്ട് മധ്യവയസ്ക്കന് ദാരുണാന്ത്യം

തൃശൂർ > കാട്ടുപന്നിക്ക് വച്ച കെണിയിൽപ്പെട്ട് മധ്യവയസ്ക്കൻ മരിച്ചു. വടക്കാഞ്ചേരി വിരുപ്പാക്കയിൽ നടത്തറ വീട്ടിൽ ഷരീഫ് (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പൊലീസിൽ വിവരമറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസിയായ ഉണ്ണിയാൻ എന്നയാളുടെ തെങ്ങിൽതോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അടുത്തു നിന്ന് കെണിവെക്കാൻ ഉപയോഗിക്കുന്ന വയറുകളും കുപ്പികളും പൊലീസ് കണ്ടെത്തി. സമീപത്തുകൂടി വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related News

0 comments