തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 08:57 AM | 0 min read

തിരുവനന്തപുരം > കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജങ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു സംഭവം. കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവരാണ് ഹോട്ടലിൽ ആക്രമണം നടത്തിയത്.

ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി ​ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു ആക്രമണം എന്നാണ് വിവരം. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന്റെ കൈപ്പത്തിക്ക് വെട്ടേറ്റു. വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടിയത് തടഞ്ഞപ്പോഴാണ് തൗഫീഖിന്റെ കൈയിൽ വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ തൗഫീഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു.

അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടി. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പേരും വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതികളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home