വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്: ശബരിമല തീർഥാടകർക്ക് വനം വകുപ്പിന്റെ നിർദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 01:11 PM | 0 min read

ശബരിമല > ശബരിമലയിൽ എത്തുന്ന തീർഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ നൽകരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ഇതുസംബന്ധിച്ച് വഴിയിലുടനീളം അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ ആക്രമണകാരികളാകാൻ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായി വലിച്ചെറിയുന്നതും ഒഴിവാക്കണം. പ്ലാസിറ്റിക് കവറുകൾ  മൃഗങ്ങൾ ഭക്ഷിക്കാൻ ഇടയായാൽ അവ മരണപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ്‍ബിന്നുകളിൽ തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് തീർഥാടകരോട് അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home