രാജ്യത്തെ ആദ്യ ഭാഷാ സാഹിത്യ സാംസ്‌കാരിക മ്യൂസിയം ; ‘അക്ഷരം’ തുറന്നു , ചരിത്രത്തിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:59 PM | 0 min read


കോട്ടയം
രാജ്യത്തെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ്‌കാരിക മൂസിയം ‘അക്ഷരം' കോട്ടയം നാട്ടകത്ത് തുറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഭാഷയുടെ ഉൽപത്തി മുതൽ മലയാളത്തിന്റെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന ഗാലറികളാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്‌. 
     

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ നാട്ടകം ഇന്ത്യ പ്രസ്സ് പുരയിടത്തിലാണ്‌  15,000 ചതുരശ്രയടിയിൽ മ്യൂസിയം നിർമിച്ചത്. നാല്‌ ഘട്ടമായാണ്‌ മ്യൂസിയം പൂർത്തിയാക്കുക. ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട വീഡിയോ പ്രൊജക‍്‍ഷൻ, വാമൊഴി പാരമ്പര്യം, ഗുഹാചിത്രം, ചിത്രലിഖിതം, ഇന്ത്യൻ ലിപികളുടെ പരിണാമം, മലയാളം അച്ചടിയുടെ ചരിത്രം എന്നിവയെല്ലാം ഇവിടെ കണ്ടറിയാം. ആറായിരം ലോകഭാഷകളെ അടുത്തറിയാനും അവസരമുണ്ട്‌.

കോട്ടയത്തെ പ്രധാന സാംസ്കാരിക ചരിത്ര-പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി അക്ഷരം ടൂറിസം സർക്യൂട്ട് പദ്ധതിയും നടപ്പാക്കും. സിഎംഎസ് കോളേജ്, കോട്ടയം സിഎംഎസ് പ്രസ്, ദീപിക ദിനപത്രം, കോട്ടയം വലിയപള്ളി, കുമാരനല്ലൂർ ദേവീക്ഷേത്രം, ദേവലോകം അരമന, ചെറിയപള്ളി, തിരുനക്കര ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, മാന്നാനം സെന്റ് ജോസഫ് പ്രസ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്.
മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. സഹകരണവകുപ്പും സാഹിത്യ പ്രവർത്തക സഹകരണ സംഘവും ചേർന്ന്‌ ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം മുകുന്ദന് മുഖ്യമന്ത്രി സമർപ്പിച്ചു. എസ്‌പിസിഎസ്‌ പ്രസിഡന്റ്‌ അഡ്വ. പി കെ ഹരികുമാർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home