Deshabhimani

ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന ; പ്രധാനമന്ത്രിയുടെ വസതിക്ക് 
മുന്നിൽ രാപകൽ സത്യഗ്രഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 01:56 AM | 0 min read


കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമല  ദുരിതബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാപകൽ സത്യഗ്രഹം നടത്തുമെന്ന്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരത്തിൽ  ദുരന്തബാധിതർ ഉൾപ്പെടെ 500 പേർ പങ്കെടുക്കും. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ സഹായം നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിച്ച കേന്ദ്രസർക്കാരിന്റെ നിലപാട്‌ വഞ്ചനയാണ്‌. ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച പ്രധാനമന്ത്രി എല്ലാവിധ സഹായവും  ഉറപ്പുനൽകിയാണ് മടങ്ങിയത്. എന്നാൽ  ഒരുരൂപപോലും  അനുവദിച്ചില്ല.

പ്രക്ഷോഭത്തിന്റെ പ്രചാരണാർഥം ജനുവരി  നാലിന് കൽപ്പറ്റയിൽ കൺവൻഷൻ  ചേരും. തുടർന്ന് 12 മുതൽ 15 വരെ ജില്ലയിൽ പ്രക്ഷോഭ പ്രചാരണയാത്ര സംഘടിപ്പിക്കും.  19, 20  തീയതികളിൽ എൽഡിഎഫ് പ്രവർത്തകർ മുഴുവൻ വീടുകളും സന്ദർശിച്ച്  കേന്ദ്ര സർക്കാരിന്റെ വഞ്ചനക്കെതിരെ ലഘുലേഖ വിതരണംചെയ്യും. രാപകൽ സത്യഗ്രഹം നടക്കുന്ന ദിവസം ജില്ലയിലെ എല്ലാ പഞ്ചായത്ത്–നഗരസഭാ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ സത്യഗ്രഹം നടത്തും.



deshabhimani section

Related News

0 comments
Sort by

Home