പ്രസിദ്ധീകരണക്കരാർ 
ഇല്ലെന്ന്‌ ഡി സി ബുക്‌സ്‌ ; ഇ പിയുടെ പരാതിയിൽ
 രവി ഡിസിയുടെ മൊഴിയെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 01:53 AM | 0 min read


കോട്ടയം
ആത്മകഥ സംബന്ധിച്ച കള്ളപ്രചാരണത്തിൽ ഇ പി ജയരാജൻ നൽകിയ പരാതിയിൽ കോട്ടയം  പൊലീസ്‌ ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ  മൊഴിയെടുത്തു. ആത്മകഥ പ്രസിദ്ധീകരിക്കാനായി കരാറില്ലെന്ന്‌ രവി ഡിസി മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം ഡിവൈഎസ്‌പി കെ ജി അനീഷ്‌ പറഞ്ഞു.    തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു മൊഴി എടുത്തത്‌. അന്വേഷണ റിപ്പോർട്ട്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ കൈമാറി.

പ്രസിദ്ധീകരിക്കാൻ നൽകാത്ത ആത്മകഥയിലെ ഉള്ളടക്കം സംബന്ധിച്ച്‌  ഉപതെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ തെറ്റായ വാർത്തകൾ വന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇ പി ജയരാജൻ ഡിജിപിക്ക്‌ പരാതി നൽകിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും ഇക്കാര്യത്തിൽ കരാറൊന്നും ഇല്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയി
രുന്നു.  അതേസമയം  നടപടിക്രമങ്ങൾ പാലിച്ചേ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കൂവെന്നും അന്വേഷണഘട്ടത്തിൽ പരസ്യമായ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡിസി ബുക്‌സ്‌ തിങ്കളാഴ്‌ച വൈകിട്ട്‌ നവമാധ്യമങ്ങളിലൂടെ അറിയിച്ചു.

പ്രസിദ്ധീകരണ വിഭാഗം മേധാവിക്ക്‌ സസ്‌പെൻഷൻ
ഇ പി ജയരാജന്റെ ആത്മകഥ സംബന്ധിച്ച്‌ തെറ്റായ വാർത്തകൾ പുറത്തുവന്ന സംഭവത്തിൽ ഡി സി ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home