ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 08:33 PM | 0 min read

കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. മാനന്തവാടി സ്വദേശി കാദറി(51)നെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്‌റ്റ്‌ ചെയ്തത്. ഞായർ വൈകിട്ട് 5.30 ഓടെയാണ് കേസിനാസ്‌പദമായ സംഭവം. മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതിയാണ് കാദർ.  ആഴ്ചകൾക്കുമുമ്പ്‌ അറസ്റ്റ് ചെയ്ത കാദറിനെ കോടതി റിമാൻഡ് ചെയ്തിരുന്നു.

മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് പ്രതിയെ പിന്നീട് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.  ആരോഗ്യപ്രശ്‌നങ്ങളെ  തുടർന്ന് പിന്നീട്‌  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഞായറാഴ്ച ശസ്ത്രക്രിയയും കഴിഞ്ഞു. എന്നാൽ രാത്രിയിൽ പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു.  പ്രതി രക്ഷപ്പെട്ട വിവരമറിഞ്ഞ പൊലീസ് നഗരത്തിലെ എല്ലാ സ്‌റ്റേഷനുകളിലേക്കും വിവരം നൽകി. 

ഫോട്ടോസഹിതം വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലും വിവരം പങ്കുവച്ചു. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള ബസിൽ തിങ്കൾ രാവിലെ കയറിയ പ്രതിയെ ജീവനക്കാർ തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു. പയ്യോളിയിലെത്തിയപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബസ് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പ്രതിയെ ഇറക്കി. മെഡിക്കൽ കോളേജ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ മാനന്തവാടി സ്റ്റേഷനിലും കേസുണ്ട്.

Caption : പടം...



deshabhimani section

Related News

View More
0 comments
Sort by

Home