ശബരിമല വരുമാനം 41.64 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 10:37 PM | 0 min read

ശബരിമല> മണ്ഡലകാലം ഒമ്പത്‌ ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. നവംബർ 15 മുതൽ 23 വരെയുള്ള മൊത്തം നടവരവ് 41,64,00,065 രൂപയാണ്. കഴിഞ്ഞ വർഷം ഒമ്പതുദിവസം പിന്നിട്ടപ്പോൾ ലഭിച്ച ആകെ വരുമാനത്തേക്കാൾ 13,33,79,701 കോടി രൂപ വർധിച്ചു. ഒമ്പത്‌ ദിവസത്തിനിടെ ശബരിമല സന്നിധാനത്ത് എത്തിയത് 6,12,290 തീർഥാടകരാണ്. 3,03,501 തീർഥാടകർ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലെത്തി.

  2,21,30,685 രൂപ അപ്പത്തിൽനിന്നും 17,71,60,470 രൂപ അരവണയിൽനിന്നും 13,92,31,625 രൂപ കാണിക്കയായും ലഭിച്ചു. കഴിഞ്ഞവർഷം 28,30,20,364 രൂപയാണ്‌ ഒമ്പത്‌ ദിവസത്തെ വരുമാനം. തീർഥാടകരുടെ എണ്ണം ഉയർന്നതും എല്ലാവർക്കും സുഖദർശനം ഒരുക്കിയതും വരുമാനം വർധിക്കാൻ കാരണമായി.



deshabhimani section

Related News

View More
0 comments
Sort by

Home