അഖിലേന്ത്യ മിലിട്ടറി ഫോട്ടോപ്രദർശനം: ദേശാഭിമാനി ഫോട്ടോഗ്രാഫർ മിഥുൻ അനില മിത്രന് പുരസ്‌കാരം

കൊച്ചി > പതിമൂന്നാമത് അഖിലേന്ത്യ മിലിട്ടറി ഫോട്ടോപ്രദർശനത്തിന്റെ ഭാഗമായുള്ള മിലിട്ടറി ഫോട്ടോഗ്രഫി അവാർഡുകൾ വിതരണം ചെയ്തു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ഫോട്ടോഗ്രാഫർ മിഥുൻ അനില മിത്രന് രണ്ടാംസ്ഥാനം ലഭിച്ചു. ചൂരൽമല–-മുണ്ടക്കൈ ദുരന്തത്തെത്തുടർന്ന് സൈന്യത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ പകർത്തിയ ചിത്രത്തിനാണ് പുരസ്‌കാരം.
ഐഎൻഎസ് ദേഗയിലെ ജി അശോകിനാണ് ഒന്നാംസ്ഥാനം. മംഗളം കണ്ണൂർ ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ കൃഷ്‌ണൻ കാഞ്ഞിരങ്ങാട് മൂന്നാംസ്ഥാനം നേടി. നാവികസേനാ റിയർ അഡ്‌മിറൽ ശ്രീനിവാസ് മുദ്ദുല അവാർഡുകൾ സമ്മാനിച്ചു. കൊച്ചി സെന്റർ സ്‌ക്വയർ മാളിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുത്ത 90 ഫോട്ടോകളുടെ പ്രദർശനവും നടന്നു. നാവികസേനാ വാരാഘോഷത്തിന്റെകൂടി ഭാഗമായാണ് പരിപാടി നടന്നത്.









0 comments