യുഡിഎഫ് ജയത്തിലൂടെ കോൺ​ഗ്രസ് - ബിജെപി ഡീൽ തെളിഞ്ഞു: പി രാജീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 12:24 PM | 0 min read

തിരുവനന്തപുരം > പാലക്കാട്ടെ യുഡിഎഫ് ജയം വർ​ഗീയത കൂട്ടുപിടിച്ചാണെന്നും കോൺ​ഗ്രസ് - ബിജെപി ഡീൽ തെളിഞ്ഞതായും മന്ത്രി പി രാജീവ്. തൃശൂരിൽ കോൺ​ഗ്രസ് നൽകിയ വോട്ട് പാലക്കാട് ബിജെപി തിരിച്ചു നൽകി. ബിജെപിയിൽ നിന്നും കുറഞ്ഞ വോട്ടാണ് കോൺ​ഗ്രസിന് കിട്ടിയത്. കേരളത്തിൽ കോൺ​ഗ്രസ് ബിജെപിയുടെ ഒരു ബി ടീമിനെ പോലെ പ്രവർത്തിക്കുന്നു. പാലക്കാട്  സിപിഎംമിന് വോട്ട് കുറയുകയല്ല മറിച്ച് കൂടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ പോരാട്ടം ചേലക്കരയിലാണെന്നാണ് കോൺ​ഗ്രസ് സംഘടന നേതൃത്വം പറഞ്ഞിരുന്നത്. കെ രാധാകൃഷ്ണന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തോടെയാണ് യു ആർ പ്രദീപ് ചേലക്കരയിൽ വിജയിച്ചത്. പ്രദീപിന് മുൻ വർഷം ലഭിച്ച വോട്ടുകളേക്കാൾ കൂടുതൽ വോട്ടാണ് ലഭിച്ചത്. ജനങ്ങളെല്ലാം ശരിയായി വിലയിരുത്തുന്നു എന്നാണ് ചേലക്കരയിലെ  ഫലം കാണേണ്ടത്. നല്ല രീതിയിൽ ഭരണം തുടർന്ന് പോകുന്നതിന് ജനങ്ങളുടെ അം​ഗീകാരം തന്നെയാണ് ഈ വിജയമെന്നും മന്ത്രി പറഞ്ഞു.

എസ്ഡിപിഐ, വെൽഫെയർ പാർടി, ആർഎസ്എസ്, കോൺ​ഗ്രസ്, മുസ്ലീം ലീ​ഗ് എല്ലാം ചേർന്ന പ്രത്യേക മുന്നണി കേരളത്തിന്റെ മതനിരപേക്ഷയ്ക്ക് ദോഷം ചെയ്യാൻ സാധ്യതയുള്ള ഒരു അവിശുദ്ധ മഴവിൽസഖ്യമാണ്. ഇതിനെയെല്ലാം മറികടന്ന്  ചേലക്കരയിലെ ജനങ്ങൾ ശരിയായയി ചിന്തിച്ച്  മികച്ച വിജയം വിജയം നൽകിയെന്നും പി രാജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home