രമ്യ മത്സരത്തിന്റെ ശോഭ കെടുത്തി; നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 10:21 AM | 0 min read

തൃശൂര്‍> ചേലക്കരയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാകുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെ രൂക്ഷമായി വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തി.  കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചുവാങ്ങിയ അടിയെന്നും വിമര്‍ശനമുയര്‍ന്നു. ചേലക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ വാട്‌സാപ് ഗ്രൂപ്പിലാണ് പോര് തുടരുന്നത്.

  രമ്യ ഹരിദാസ് മത്സരത്തിന്റെ ശോഭ കെടുത്തിയെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിച്ചു.  കെപിസിസിക്കും ഡിസിസിക്കും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിക്കുമെല്ലാം തെറ്റുപറ്റി എന്ന നിലയിലാണ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

രമ്യയെ വീണ്ടും ചേലക്കരയില്‍ കൊണ്ടുവരാന്‍ പാടില്ലായിരുന്നു എന്നും മത്സരിപ്പിക്കരുത് എന്നും എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍, ഇതൊന്നും വിലവയ്ക്കാതെയാണ് കോണ്‍ഗ്രസ് നേതൃത്വം രമ്യയെ സ്ഥാനാര്‍ഥിയാക്കിയത്. നേതൃത്വം കാര്യങ്ങള്‍ കൂറച്ചുകൂടെ ഗൗരവത്തില്‍  എടുക്കണം. 5 വര്‍ഷം മാത്രം പരിചയമുള്ള രമ്യയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, അതുതുതന്നെയാണ് ആലത്തൂരിലെ തോല്‍വിയിലേക്ക് നയിച്ചതെന്നും പിന്നീട് ചേലക്കരയിലും മത്സരിച്ചത് തെറ്റായി എന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ബിജെപിക്ക് ചേലക്കരയില്‍ നേട്ടമുണ്ടാക്കാനുമായതും സജീവ ചര്‍ച്ചയാണ്. വെറും വാര്‍ഡ് മെമ്പറായ കെ ബാലകൃഷ്ണനെ മത്സരിപ്പിച്ച് പതിനായിരം വോട്ട് ബിജെപിക്ക് നേടാനായപ്പോളാണ് രമ്യക്ക് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതെന്നും കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ പറയുന്നു.

 



deshabhimani section

Related News

0 comments
Sort by

Home