ആംബുലൻസിന് വഴി നൽകാതെ കാർ ഓടിച്ച സംഭവം: ഡ്രൈവറുടെ ലൈസൻസ്‌ സസ്‌പെന്റ്‌ ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 07:33 PM | 0 min read

കാസർകോട്‌ > കാസർകോട്‌ ആംബുലൻസിന് വഴിയിൽ തടസ്സം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെന്റ്‌ ചെയ്തു. കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്.  കാസർകോട് സ്വകാര്യ ആശുപത്രിയിൽനിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് തടസ്സം സൃഷ്ടിച്ചതിനാണ് ലൈസൻസ് സസ്‌പെന്റ്‌ ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് മുഹമ്മദ് മുസമ്മിൽ കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിച്ചത്. മംഗളൂരുവില്‍ പോയി മടങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ അപകടകരമായ രീതിയിൽ കാറോടിച്ചത്. ഇയാളിൽ നിന്നും 9000 രൂപ പിഴയും ഈടാക്കി. അഞ്ചുദിവസം എടപ്പാളിൽ ഐഡിറ്റിആറിൽ പരിശീലനത്തിനും കാസർകോട്‌ എൻഫോഴ്‌സമെന്റ്‌ ആർടിഒ പി രാജേഷ്‌ നിർദ്ദേശിച്ചു. കാർ വടക്കാഞ്ചേരി രജിസ്‌ട്രേഷനുള്ളതാണ്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home