Deshabhimani

കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ: മന്ത്രി മുഹമ്മദ് റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 12:11 PM | 0 min read

പാലക്കാട്> കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് ചേലക്കര തെളിയിച്ചെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്കെതിരെ, സർക്കാരിനെതിരെ, എംപി രാധാകൃഷ്ണനെതിരെ, സ്ഥാനർത്ഥി യു ആർ പ്രദീപിനെതിരെ എന്തൊക്കെ കുപ്രചരണമാണ് ചേലക്കര നടത്തിയത്. ഇതെല്ലാം ജനങ്ങൾ തള്ളി.

സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ സർക്കാർ നല്ല രീതിയിൽ പോകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ബിജെപിയുമായി ചേർന്ന് കൊണ്ട് കോൺഗ്രസും മുസ്ലീംലീഗും യുഡിഎഫ് ആകെ നടത്തുന്ന അവിശുദ്ധ സംഖ്യം ജനം തിരിച്ചറിഞ്ഞു. യുഡിഎഫ് പരമ്പരാഗത വോട്ടർമാരുടെ വോട്ട് ഉൾപ്പെടെ ഇത്തവണ എൽഡിഎഫിന് വന്നെന്നും അദ്ദേഹം പറഞ്ഞു.



 



deshabhimani section

Related News

0 comments
Sort by

Home