അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 
മെഗാ ഫൈനൽ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 11:28 PM | 0 min read


കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മെഗാ ഫൈനലിന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഒരുങ്ങി. നാലുവേദികളിലാണ്‌ മത്സരം. ശനി രാവിലെ ഒമ്പതിന്‌  മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. യുവ സിനിമാതാരം ശ്യാം മോഹൻ മുഖ്യാതിഥിയാകും.

ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, മേയർ എം അനിൽകുമാർ എന്നിവർ സംസാരിക്കും.  എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായി ജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 112 വിദ്യാർഥികൾ ഫൈനലിൽ പങ്കെടുക്കും.

ഒന്നാംസ്ഥാനക്കാർക്ക്‌ ഒരുലക്ഷം രൂപവീതം
അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ മെഗാ ഫൈനലിൽ നാലുവിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ യഥാക്രമം ഒരുലക്ഷം, 50,000 രൂപ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിക്കും. പിന്നീട് നടക്കുന്ന മെഗാ ഇവന്റിൽ അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ സമ്മാനദാനം നിർവഹിക്കും. അൽ മുക്താദിർ ഗ്രൂപ്പാണ് ടൈറ്റിൽ സ്പോൺസർ. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, കെഎസ്എഫ്ഇ, സിയാൽ, പ്രോമിസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ, ഇസിആർ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷൻ, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസി മണി, ഗ്ലോബൽ അക്കാദമി എന്നിവ പ്രായോജകരുമാണ്‌.



 



deshabhimani section

Related News

View More
0 comments
Sort by

Home