ഉരുൾപൊട്ടൽ ദുരന്തം: കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 03:34 PM | 0 min read

കൊച്ചി> വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിനായുള്ള കേരളം ആവശ്യപ്പെട്ട ധനസഹായം പരി​ഗണനയിലാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്രം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ദുരന്തത്തിന് ശേഷമുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി 2219 കോടി രൂപയാണ് കേരളം ആവശ്യപ്പെത്. ചട്ടങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 153.467 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചതായും കേന്ദ്രസർക്കാർ  അറിയിച്ചു. ഈ തുകയുടെ 50 ശതമാനം സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് എടുത്താലെ ദേശീയ ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് തുക ലഭ്യമാകൂ. നവംബർ 16-ന് ചേർന്ന കേന്ദ്ര ഉന്നതതല സമിതി യോഗത്തിലാണ് തുക അനുവദിച്ചത്.
 



deshabhimani section

Related News

View More
0 comments
Sort by

Home