തൃശൂർ കേരളവർമ കോളേജ് മുൻ പ്രിൻസിപ്പാൾ പി എസ് നാരായണൻ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 01:12 PM | 0 min read

തിരുവനന്തപുരം> മൂക്കുതല പന്താവൂർ മനക്കൽ പി എസ് നാരായണൻ (78) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ മകന്റെ വസതിയിലായിരുന്നു അന്ത്യം. തൃശൂർ കേരളവർമ്മ കോളേജിലെ റിട്ടയേഡ് പ്രിൻസിപ്പാളാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ നിര പ്രവർത്തകനായിരുന്നു.

ഭാര്യ: നളിനി. മക്കൾ: രജ്ഞിത്ത് (ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് തിരുവനന്തപുരം), സജിത്ത് (ഒട്ടേര ഹോട്ടൽ ബാം​ഗ്ലൂർ). മരുമക്കൾ: നവനീത് (ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ്), പ്രിയ. ഉച്ച രണ്ടു മണിയോടെ മൃതദേഹം തിരുവനന്തപുരത്തുനിന്ന് കുന്നംകുളം കാണിപ്പയ്യൂരുള്ള സഹോദരൻ്റെ വീട്ടിലേക്ക് കൊണ്ടുവരും. 23ന് ഉച്ച രണ്ടു മണി വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് മൂന്നു മണിയോടെ ചങ്ങരംകുളം മൂക്കുതലയിലെ തറവാട്ടുവളപ്പിൽ സംസ്കാരം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home