കീർത്തി സുരേഷ്‌ ആന്റണി വിവാഹവാർത്ത ; വർഗീയ 
അധിക്ഷേപവുമായി സംഘപരിവാർ അനുകൂലികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 12:33 AM | 0 min read


കൊച്ചി
തെന്നിന്ത്യൻ സിനിമാനടി കീർത്തി സുരേഷും ബിസിനസുകാരൻ ആന്റണി തട്ടിലുമായുള്ള  വിവാഹവാർത്തയ്‌ക്ക്‌ പിന്നാലെ വർഗീയ അധിക്ഷേപവുമായി സംഘപരിവാർ അനുകൂലികൾ. നാടുനീളെ ലൗ ജിഹാദിനെ അപലപിച്ച്‌ നടന്നവർ സ്വന്തം വീട്ടിൽ നടന്നത്‌ അറിഞ്ഞില്ലേ എന്നാണ്‌ സമൂഹമാധ്യമത്തിലെ പരിഹാസം.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ്‌ കീർത്തി. ഇവരുടെ ബിജെപി ചായ്‌വും ദി കേരള സ്‌റ്റോറി സിനിമയെ അനുകൂലിച്ച്‌ നടത്തിയ വിവാദ പ്രതികരണവുമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. നാട്ടിലെ പഠനകാലം കീർത്തിയും ആന്റണിയും സുഹൃത്തുക്കളായിരുന്നു. ഇതാണ്‌ വിവാഹത്തിലേക്ക്‌ അടുപ്പിച്ചതും. അടുത്തമാസം ഗോവയിലാണ്‌ വിവാഹനിശ്ചയ ചടങ്ങ്‌. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ്‌ കീർത്തി നായികയായെത്തുന്നത്‌. ഇപ്പോൾ തമിഴ്‌, തെലുങ്ക്‌ സിനിമയിൽ തിരക്കുള്ള താരമാണ്‌. മഹാനടി എന്ന ചിത്രത്തിന്‌ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home