സുഗന്ധതൈലങ്ങളിട്ട് കഴുകിയാലും‌ സന്ദീപ് വാര്യരുടെ കയ്യിലെ കറ പോകില്ല: എ കെ ബാലൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:01 PM | 0 min read

പാലക്കാട്> മതന്യൂനപക്ഷങ്ങൾക്കെതിരെ വിഷലിപ്തമായ കാര്യങ്ങൾ പറഞ്ഞ സന്ദീപ് വാര്യരുടെ കയ്യിലെ കറ അറേബ്യയിലെ മുഴുവൻ സുഗന്ധതൈലങ്ങളിട്ട് കഴുകിയാലും പോകില്ലെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലൻ. രാഹുൽ മാങ്കൂട്ടത്തിൽ സന്ദീപ് വാര്യരുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന് തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ- സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയും. കോൺഗ്രസ് ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ട് പ്രകടമാണ്.  അവസാനഘട്ടത്തിലാണ് അണിയറ രഹസ്യങ്ങൾ പുറത്തുവന്നത്. അതിന്റെ  ഭാഗമാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. മനുസ്മൃതി ഭരണഘടനയാണെന്ന് പറഞ്ഞ സന്ദീപ് ജിഫ്രി മുത്തക്കോയ തങ്ങളെ കണ്ടിട്ട് കാര്യമില്ലെന്നും എ കെ ബാലൻ കൂട്ടിചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home