ശരിയെഴുതാൻ പാലക്കാട്‌: വോട്ടെടുപ്പ് പുരോഗമിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 09:32 AM | 0 min read

പാലക്കാട്‌> ഇരുപത്തിയേഴ്‌ദിനം നീണ്ടുദിനം ഉപതെരഞ്ഞെടുപ്പ്‌  പ്രചാരണച്ചൂടിന്‌ ശേഷം പാലക്കാട് വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകൾ എത്തി. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
 
മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്‌. പാലക്കാട്‌ നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ്‌ പാലക്കാട്‌ മണ്ഡലം. വോട്ടർമാരിൽ സ്‌ത്രീകളാണ്‌ കൂടുതൽ- 1,00,290. 94,412 പുരുഷ വോട്ടർമാരും നാല്‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്‌.

ഫോട്ടോ: ശരത് കൽപ്പാത്തി

ശക്തമായ പ്രചാരണത്തിലൂടെ ജനങ്ങളിലേക്കെത്താൻ എൽഡിഎഫിന്‌ കഴിഞ്ഞു. കോൺഗ്രസ്‌, ബിജെപി കോട്ടകളിൽ വിള്ളൽവീഴ്‌ത്താൻ കഴിഞ്ഞുവെന്നത്‌ എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്‌. സ്ഥാനാർഥി ഡോ. പി സരിന്റെ വ്യക്തിപ്രഭാവവും വലിയ സ്വീകാര്യതയുണ്ടാക്കി.

 



deshabhimani section

Related News

View More
0 comments
Sort by

Home