മുനമ്പം: ലീഗ്‌ നിലപാട്‌ 
മാറിയെങ്കിൽ സ്വാഗതാർഹം : പി രാജീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:38 AM | 0 min read


കൊച്ചി
മുനമ്പം ഭൂമിപ്രശ്നത്തിൽ സർക്കാർ ശാശ്വത പരിഹാരത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ചിലർ ഈ വിഷയത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാനും വർ​ഗീയ ധ്രുവീകരണത്തിനുമാണ്  ശ്രമിക്കുന്നതെന്നും നിയമമന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പം പ്രശ്‌നത്തിൽ ലീഗ്‌ തുടർന്നുവന്ന നിലപാടിൽ  ഇപ്പോൾ  മാറ്റംവന്നെങ്കിൽ അത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

കോടതിവിധികൾ ഇങ്ങനെ നിൽക്കുമ്പോൾത്തന്നെയാണ്‌ മുനമ്പത്തെ ഭൂമി അവിടത്തെ പാവപ്പെട്ടവർക്ക്‌ വിറ്റ് അവരെ ഗുരുതരപ്രശ്‌നത്തിൽ എത്തിച്ചത്‌.  വിൽപ്പന നടത്തിയത് കെപിസിസിയുടെ സെക്രട്ടറിയാണ്. അത് വഖഫ് ഭൂമിയാണ് എന്ന് പ്രഖ്യാപിച്ചത്  മുസ്ലീംലീ​ഗ് നേതാവ് റഷീദലി തങ്ങൾ  ചെയർമാനായിട്ടുള്ള  വഖഫ് ബോർഡും. എന്നാൽ, അവിടത്തെ പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ  മനസ്സിലാക്കിയാണ് സർക്കാർ കരം ഒടുക്കാൻ അനുമതി നൽകിയത്. അതിനെതിരെ  പ്രമേയം കൊണ്ടുവന്നതും ലീ​ഗാണ്. ആ നിലപാടിൽ  ഇപ്പോൾ മാറ്റം വന്നെങ്കിൽ  സ്വാഗതാർഹമാണ്.

നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും പ്രശ്നപരിഹാരമുണ്ടാക്കുക. രണ്ട് മതവിഭാ​ഗങ്ങളുടെ പ്രശ്നവും ഇതിനകത്തുണ്ട്.  അതിനാൽ രാഷ്ട്രീയപരിഹാരമല്ല, ന്യായമായും ഭൂമിയുടെ അവകാശം കിട്ടേണ്ട, അവിടെ സ്ഥിരതാമസക്കാരായ സാധാരണക്കാർക്ക് ഭൂമിയിൽ അവകാശം ഉറപ്പാക്കുന്ന ശാശ്വതപരിഹാരമാണ് ഉണ്ടാകേണ്ടത്. നിയമക്കുരുക്ക് അഴിച്ചാൽമാത്രമേ അത് സാധ്യമാകൂ. അതിന് എല്ലാവരും പിന്തുണയ്ക്കുന്നുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home